ജയൻ അനുസ്മരണം നടത്തി

By online desk .19 11 2019

imran-azhar

 

 

വർക്കല: പ്രമുഖ സാംസ്കാരിക സംഘടനയായ കിസാക്കിന്റെ (കേരളീയം ) ആഭിമുഖ്യത്തിൽ വർക്കല മുനിസിപ്പൽ പാർക്കിൽ നവംബർ 16ന് സിനിമാ താരം ജയൻ അനുസ്മരണo നടന്നു. അഡ്വ.വി. ജോയി എംഎൽഎ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സാംസ്ക്കാരിക സംഘടനകൾ പൊതുജന പങ്കാളിത്തത്തോടെ ഇത്തരം തുറസായ വേദികൾ ഒരുക്കുന്നത് നാടിന് മാതൃകയാണെന്ന് ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് എംഎൽഎ പറഞ്ഞു. ചടങ്ങിൽ കിസാക്കിന്റെ പ്രസിഡന്റ് ഷാജി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോണി.ജി.ചിറവിള, സെക്രട്ടറി അജയ് വർക്കല , ബാബുജി, ശ്രീനാഥക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. ജയൻ അഭിനയിച്ച സിനിമയിലെ പ്രധാന രംഗങ്ങൾ കോ ർത്തിണക്കി പ്രത്യേകം തയ്യാറാക്കി പ്രദർശിപ്പിച്ച ജയൻ സിനിമാ പ്രദർശനവും നടന്നു. പ്രശസ്ത സിനിമാ താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പ്രൊഫസർ ' അലിയാർ ജയൻ അനുസ്മരണ പ്രഭാഷണം നടത്തി.

 

OTHER SECTIONS