തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് പ്രതീക്ഷകൾ തനിക്കില്ല, ഫലം വരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും ശ്രീനിവാസൻ

By Sooraj Surendran .22 05 2019

imran-azhar

 

 

രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോൾ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് നടൻ ശ്രീനിവാസൻ. അതേസമയം കേരളത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുകയാണെങ്കിൽ അത് കേന്ദ്രത്തിൽ ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. തനിക്ക് തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് പ്രതീക്ഷകളൊന്നുമില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഫ്‌ളവേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഒരു പാർട്ടി മറ്റേതെങ്കിലും പാർട്ടികളേക്കാൾ മെച്ചമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു.

 

ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായെത്തിയ പുതു ചിത്രമാണ് 'കുട്ടിമാമ' ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ശ്രീനിവാസനും, മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് കുട്ടിമാമ.

OTHER SECTIONS