നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

By Sooraj Surendran.12 02 2020

imran-azhar

 

 

ചെന്നൈ: തമിഴ് നടൻ വിജയിയെ ചോദ്യം ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. സമീപകാലത്ത് തീയറ്ററുകളിലെത്തിയ ബിഗിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. താരത്തിന്റെ പുതുചിത്രം 'മാസ്റ്റർ' എന്ന ചിത്രത്തിന്റെ ലൊക്കേഷനായ നെയ് വേലിയില്‍ നിന്നുമാണ് ആദായ നികുതി വകുപ്പ് വിജയിയെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്.

 

 

OTHER SECTIONS