കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കേണ്ടതില്ലെന്ന് കോടതി

By Anju N P.19 Jan, 2018

imran-azhar

 

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന് പ്രതി ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അതേ സമയം കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനെ താക്കീത് നല്‍കുകകയും ചെയ്തു.

 

കുറ്റപത്രത്തില്‍ പറഞ്ഞ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്നെന്നും ഇത് പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്നുമായിരുന്നു ദിലാപിന്റെ പരാതി . ഇതിന്മേല്‍ അന്വേഷണം വേണമെന്നായിരുന്നു കേസിലെ പ്രതിയായിരുന്ന ദിലീപിന്റെ ആവശ്യം. കേസിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് അടച്ചിട്ട കോടതിയിലായിരുന്നു നടപടിക്രമങ്ങള്‍. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

 

എന്നാല്‍ കുറ്റപത്രം ചോര്‍ന്ന സംഭവം ഗൗരവതരമാണെന്നും അതേസമയം ഇത് അന്വേഷിക്കണ്ടതില്ല എന്നുമാണ് കോടതിയുടെ പുറത്തുവന്ന റിപ്പോര്‍ട്ടിലുമുള്ളത്. ്. കേസിനെ ബാധിക്കുമെന്നുള്ളത് കൊണ്ട് മാധ്യമങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കുന്നതാകും നല്ലതെന്നും കോടതി നിരീക്ഷിച്ചു.

 

OTHER SECTIONS