നടിയെ ആക്രമിക്കുന്നതിന് മുമ്പ് ആലുവയിലെ ഹോട്ടലില്‍ ചര്‍ച്ച; പങ്കെടുത്തവരില്‍ സിദ്ദിഖ് എന്നുപേരുള്ളയാളും; പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി

By RK.22 01 2022

imran-azhar

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. കേസില്‍ ഏറെ നിര്‍ണായകമാകുന്ന മൊഴിയാണ് പള്‍സര്‍ സുനിയുടെ അമ്മ പൊലീസിനു നല്‍കിയിരിക്കുന്നത്.

 

തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുന്‍പ് ആലുവയിലെ ഹോട്ടലില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയെന്ന് കേസിലെ ഒന്നാം പ്രതിയായ മകന്‍ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി പറഞ്ഞതായാണ് അമ്മ ശോഭന പൊലീസിനോട് വെളിപ്പെടുത്തിയത്.

 

കോടതിവരാന്തയില്‍ സുനില്‍ അമ്മയ്ക്കു കൈമാറിയ കത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി.

 

ആലുവയിലെ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ സിദ്ദിഖ് എന്നു പേരുള്ള ഒരാള്‍ പങ്കെടുത്തതായി മകന്‍ പറഞ്ഞ് അറിയാമെന്നും എന്നാല്‍ ഇതു ആരെന്ന് അറിയില്ലെന്നും ശോഭന മൊഴി നല്‍കി.

 

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സുനില്‍കുമാറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷക സംഘം.

 

 

OTHER SECTIONS