അമല പോളിന്റെ പുതുച്ചേരിയിലെ ഒറ്റമുറി വീട്ടില്‍ പരിശോധന

By Anju N P.24 Nov, 2017

imran-azhar

 

 

പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ അമലാപോള്‍ വാങ്ങിയ പുതുച്ചേരിയിലെ ഒറ്റമുറി വീട്ടില്‍ പോലീസ് പരിശോധന. പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരേസാസ് തെരുവിലെ നമ്പര്‍ ആറെന്ന കെട്ടിടത്തിലാണ് ഗതാഗത വകുപ്പ് പരിശോധന നടത്തിയത്. ഉമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

 

അമലാ പോളിനു മൂന്നാം നിലയിലുള്ള ഒരു മുറി ഒരു വര്‍ഷത്തേക്കു വാടകയ്ക്കു നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോട് അയാള്‍ അറിയിച്ചു. അമലാ പോളിന് വാടകക്ക് നല്‍കിയെന്ന് ഉമേഷ് പറഞ്ഞ മുറി തുറന്നു കാണണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍, താക്കോല്‍ അമലാ പോളിന്റെ കൈവശമാണെന്ന് ഇയാള്‍ അറിയിച്ചു. മുറിയുടെ പരിസരം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. റിപ്പോര്‍ട്ട് ഗതാഗത കമ്മിഷണര്‍ക്കു നല്‍കിയതായി ഉദ്ധ്യോഗസ്ഥര്‍ പറയുന്നു. വാടക കരാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.

 

OTHER SECTIONS