ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ർ​ന​ട​പ​ടി​ക​ൾ ഡിസംബര്‍ 18 ന് മാറ്റി

By Anju N P.15 11 2018

imran-azhar


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടര്‍നടപടികള്‍ ഡിസംബര്‍ 18 ലേക്കു മാറ്റി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു.

 

ജയില്‍ മാറ്റം ആവശ്യപ്പെട്ടു കേസിലെ പ്രതിയായ മണികണ്ഠന്‍ അപേക്ഷ സമര്‍പ്പിച്ചു.എന്നാല്‍ ഈ അപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.

 

ദിലീപ് വിദേശയാത്രയ്ക്കു നേരത്തെത്തന്നെ കോടതിയില്‍നിന്ന് അനുമതി വാങ്ങിയതിനാല്‍ ഹാജരായില്ല. ജനുവരി ആദ്യം വരെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു വിദേശത്തു താമസിക്കുന്നതിനാണു ദിലീപ് അനുമതി വാങ്ങിയിരുന്നത്.

 

OTHER SECTIONS