നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം

By BINDU PP .22 Jan, 2018

imran-azhar

 


കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം.അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ങ്ങള്‍ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഇക്കാര്യം സംബന്ധിച്ച് സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകിലെ്‌ളന്ന് പ്രോസിക്യൂഷന്‍. കേസില്‍ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപെ്പട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവിലെ്‌ളന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. രേഖകളും വീഡിയോ ദൃശ്യങ്ങളും കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു.ഹര്‍ജിയില്‍ കോടതി നേരത്തെ ദിലീപിന്റെ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റുകയായിരുന്നു.