നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും

By Sooraj Surendran.15 09 2020

imran-azhar

 

 

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയിൽ അപേക്ഷ നല്‍കിയത്. തൃശൂർ ടെന്നീസ് ക്ലബ്ബിൽ വെച്ച് ദിലീപും, പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയത് കണ്ടത് പോലീസിന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ അപേക്ഷയിലുള്ളത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് നടൻ മുകേഷിനെ വിസ്തരിച്ചേക്കും.

 

OTHER SECTIONS