നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്; കാവ്യ മാധവന്‍ പ്രതിയാകില്ല

By Priya.22 05 2022

imran-azhar

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു.30ന് അധിക കുറ്റപത്രം സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള ശ്രമവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു. അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയെന്നാണ് അന്വേഷണ സംഘം ഉന്നയിച്ച ആരോപണം.

 

നടി കാവ്യ മാധവനെതിരെ ഗൂഢാലോചനയ്ക്ക് തെളിവ് ലഭില്ലാത്തതിനാല്‍ കേസില്‍ പ്രതിയാകില്ല. ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണ് സംഭവത്തിനു പിന്നില്‍ എന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നല്‍കിയിരുന്നു.

 

അതിജീവിതയും കാവ്യയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് കുറ്റപ്പെടുത്തുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതോടെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക താല്‍പര്യങ്ങള്‍ എന്നിവയെ കുറിച്ച് കേട്ടിരുന്ന പഴയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.

 

 

 

OTHER SECTIONS