നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി ക്രൈംബ്രാഞ്ച്

By priya.22 07 2022

imran-azhar

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്.ക്വട്ടേഷന്‍ നല്‍കിയതിനും നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു.ഉടനെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.


നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും തെളിവ് നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനുമെല്ലാം ദിലീപിനെതിരെ അധിക കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.അന്വേണ സംഘം തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ  ശരത്തിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. 2017 നവംബറില്‍
നടിയെ അക്രമിച്ച് പകര്‍ത്തിയ ദിലീപിന് ലഭിച്ചിട്ടുണ്ട്.ശരത്ത് ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തിച്ചു.

 

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നശിപ്പിച്ചു.അല്ലെങ്കില്‍ മറച്ച് പിടിക്കുന്നു.സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലേയ്ക്ക് എത്തിയതിന് സാക്ഷി.
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധവന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയിലുണ്ട്.നരത്തെ വിസ്തരിച്ച പല സാക്ഷികളെയും വീണ്ടും വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ പേജുള്ള അനുബന്ധ റിപ്പോര്‍ട്ടാണ് അന്വേഷണ തയ്യാറാക്കിയിരിക്കുന്നത്.


ക്രൈംബ്രാഞ്ച് 269ല്‍ കൂടുതല്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും.അന്വേഷണത്തിന്റെ ഭാഗമായി 139 പേരെ ചോദ്യം ചെയ്തു. നൂറിലേറെ സാക്ഷികളും കേസിലുണ്ട്.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.കേസിലെ ഏറ്റവും സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍. വിചാരണ കോടതിയിലിരിക്കെ വിവോ ഫോണ്‍ ഉപയോഗിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതെന്നും വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

 

 

 

OTHER SECTIONS