നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്റെ ഹർജി തള്ളി; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

By Aswany Bhumi.25 02 2021

imran-azhar

 

 

 

 

കൊച്ചി: യ്യുവ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. എന്നാൽ ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി.

 

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

 

നടിയെ ആക്രമിച്ച കേസിൽ നേരത്തെ ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം.

 

ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള ഹർജി സമർപ്പിച്ചത്. എന്നാൽ വിചാരണ കോടതിയിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിടുകയായിരുന്നു.

 

അതേസമയം, ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളിയതോടെ പ്രോസിക്യൂഷന് ഇനി ഹൈക്കോടതിയെ സമീപിക്കാം.

 


സിനിമാമേഖലയിൽനിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

 

എന്നാൽ ഈ വാദങ്ങളെല്ലാം വിചാരണ കോടതി നിരാകരിക്കുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയതെന്നാണ് റിപ്പോർട്ട്.

 

 

 

OTHER SECTIONS