നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഇന്ന് വിധിപറയും

By sisira.23 02 2021

imran-azhar


നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും.

 

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.


ഹര്‍ജി നല്‍കിയത് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ്. എന്നാൽ വാദം നീണ്ടുപോവുകയായിരുന്നു.

 

കോടതി ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനകള്‍ ദിലീപ് ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

OTHER SECTIONS