നടി കാഞ്ചന അന്തരിച്ചു

By Sooraj Surendran .30 05 2019

imran-azhar

 

 

തുറവൂർ: അഭിനേത്രി കാഞ്ചന (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിചികിത്സയിലായിരുന്നു ഇവർ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവാണ് കാഞ്ചന. പരേതനായ നാടകനടൻ കുണ്ടറ ഭാസിയുടെ ഭാര്യയാണ് കാഞ്ചന. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. 1950ൽ എം. ശ്രീരാമുലു സംവിധാനം ചെയ്ത പ്രസന്ന എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

OTHER SECTIONS