അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ല; പാർവതി

By Sarath Surendran.15 10 2018

imran-azhar

 


കൊച്ചി : അമ്മയിൽ‌ത്തന്നെ ഭിന്നതയാണെന്നും അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ലെന്നും നടി പാർവതി. ഡബ്ല്യുസിസിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ അമ്മ ശ്രമിക്കുന്നെന്നും നടി കൂട്ടിച്ചേർത്തു. ഡബ്ല്യുസിസിയുടെ നിലപാടിനെപ്പറ്റി നടൻ സിദ്ദീഖിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പാർവതി.


ഡബ്ല്യുസിസി മുന്നോട്ട് വയ്ക്കുന്ന ചോദ്യം വളരെ ലളിതമാണെന്നും ദിലീപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാർവതി വ്യക്തമാക്കി.സിദ്ദീഖും ജഗദീഷും ഡബ്ല്യുസിസിയെ പറ്റി വിരുദ്ധനിലപാടുകൾ പറഞ്ഞതിനെയും പാർവതി വിമർശിച്ചു.

 

 

 

OTHER SECTIONS