കാണാതായ നടി റൈമയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കുറ്റം സമ്മതിച്ച് ഭര്‍ത്താവ് ഷഖാവത്ത് അലി

By Avani Chandra.19 01 2022

imran-azhar

 

ധാക്ക: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്ത് നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

നാട്ടുകാര്‍ അറയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ അറസ്റ്റിലായിരുന്നു. നടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

 

1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്കു പുറമേ ടിവി ചിത്രങ്ങളിലും റൈമ അഭിനയിച്ചിരുന്നു.

 

OTHER SECTIONS