നടി രശ്മി ഗോപാല്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി സഹതാരങ്ങള്‍

By priya.19 09 2022

imran-azhar

 

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു.51 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. 'സ്വന്തം സുജാത' സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍ ശ്രദ്ധ നേടിയത്.

 

രശ്മി ഗോപാല്‍ ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ് .പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ്.

 

രശ്മിയുടെ വിയോഗത്തില്‍ നടന്‍ കിഷോര്‍ സത്യ,നടി ചന്ദ്ര ലക്ഷ്മണ്‍ ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

 

OTHER SECTIONS