കോക്പിറ്റിന് 'പൈലറ്റായി' ആറു വയസ്സുകാരന്‍ ആദം

By Anju N P.13 Oct, 2017

imran-azhar

 


പൈലറ്റിന്റെ വേഷമണിഞ്ഞെത്തിയ ആദം മുഹമ്മദ് അമീറിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ . കോക്പിറ്റിലെത്തി അടിയന്തരഘട്ടത്തില്‍ എങ്ങനെ വിമാനം പറത്താമെന്ന് പൈലറ്റുമാരെ പറഞ്ഞ് ഞെട്ടിക്കുന്ന ഈ ആറുവയസുകാരനാണ് ഇന്നത്തെ താരം. പൈലറ്റാന്‍ മോഹിക്കുന്ന ആ ബാലന്റെ സ്വപ്നങ്ങള്‍ക്ക് ഇത്തിഹാദ് എയര്‍വേസ് ചിറക് നല്‍കുകയായിരുന്നു ഇന്നലെ. പൈലറ്റിന്റെ വേഷമണിഞ്ഞ് ആത്മവിശ്വാസത്തോടെ കോക്പിറ്റിലെത്തിയ ആദം എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും, ഉപകരണങ്ങള്‍ യഥാസമയം പ്രവര്‍ത്തിപ്പിച്ചും ചരിത്രം സൃഷ്ടിച്ചു.

 

ഇടക്ക് സഹപൈലറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഈ കൊച്ചു മിടുക്കന്‍ മറന്നില്ല. മൊറോക്കോ- അബൂദബി യാത്രക്കിടെ ക്യാപ്റ്റന്‍ സമീര്‍ യക്ക്ഹല്‍ഫ് കണ്ടെത്തിയതാണ് ഈ മിടുക്കനെ. സിമിലുറേറ്ററില്‍ പൈലറ്റാകാന്‍ പരിശീലക്കുന്ന പതിവാണ് ഈ ആറുവയസുകാരന് തുണയായത് എയര്‍ബസ് 380 വിമാനം സുരക്ഷിതമായി നിലത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആദം

loading...

OTHER SECTIONS