തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; ഡിസംബർ വരെ സമയം നീട്ടി ചോദിച്ച് അദാനി

By sisira.18 06 2021

imran-azhar

 

 

 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സമയം നീട്ടി ചോദിച്ച് അദാനി.

 

കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ വ്യക്തമാക്കി.

 

ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

ജനുവരി 19-ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ ആണ് വിമാനത്താവളം ഏറ്റെടുക്കേണ്ടത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച തടസങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമയം ആവശ്യപ്പെട്ടത്.

 

എയർപോർട്ട് അതോറിറ്റിയുടെ ബോർഡ് വിഷയത്തിൽ ഈ മാസം അവസാനം തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷം ലക്നൗ അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് സമയം നീട്ടി നല്‍കിയിരുന്നു.

 

ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ആവശ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ്, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

OTHER SECTIONS