കടുത്ത നടപടിയുമായി മുഖ്യമന്ത്രി: എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​നെ ബറ്റാലിയൻ ചുമതലയിൽ നിന്നും മാറ്റി

By Sooraj S .17 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: അടുത്തിടെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ വിഷയമാണ് എഡിജിപി സുദേഷ്കുമാറിൻറെ മകൾ ഡ്രൈവറായ ഗവാസ്കറിനെ മർദിച്ച സംഭവം. തുടർന്നാണ് അധികൃതർ അഭിനന്ദനം അർഹിക്കുന്ന തീരുമാനം എടുത്തത്. ആരോപണ വിധേയനായ എഡിജിപി സുദേഷ്കുമാറിനെ ബറ്റാലിയന്‍റെ അധികാര ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു. പുതിയ നിയമനം ഇതുവരെ നൽകിയിട്ടില്ല. അടുത്തിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. സുദേഷ് കുമാറിന്റെ ഭാര്യയെയും മകളെയും പ്രഭാത സവാരിക്ക് കൊണ്ടുപോയി തിരികെ വരുമ്പോഴാണ് മകൾ ഗവാസ്കറിനെ അസഭ്യം പറയുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് കഴുത്തിൽ ആക്രമിക്കുകയും ചെയ്തത്. ഗാവസ്‌കർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മകൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഈ സംഭവം വിവാദമായതോടെ മറ്റ് ചില ഉദ്യോഗസ്ഥർക്കെതിരെയും കീഴ് ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.