എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

By mathew.04 08 2019

imran-azhar


കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) അന്തരിച്ചു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു അനിത തച്ചങ്കരി.


സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും. കൊച്ചിയിലെ സിനിമാ, ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എം ഡിയായിരുന്ന അനിത തച്ചങ്കരി സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസികില്‍ നിന്ന് 8th ഗ്രേഡില്‍ പിയാനോ കോഴ്‌സ് പാസ്സായ മികച്ച പിയാനോ വിദഗ്ധയുമായിരുന്നു അനിത തച്ചങ്കരി.

 

OTHER SECTIONS