ആധാർ സുരക്ഷിതമോ ?: കേന്ദ്രത്തോട് സുപ്രീം കോടതി

By BINDU PP .17 Jan, 2018

imran-azhar

 

 

ന്യൂഡൽഹി: ആധാർ കേസിലെ അന്തിമ വാദം ആരംഭിച്ചു . സുപ്രീം കോടതിയ‍ുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ആദ്യദിവസത്തെ വാദം പൂർത്തിയാക്കിയത്. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാർ ഉപയോഗപ്പെടുത്തുകയെന്ന് കോടതി ആരാഞ്ഞു.എ.എം. ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യത സംരക്ഷിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതു ചോദ്യം ചെയ്‌തുള്ള ഹർജികളിൽ 17 മുതൽ വിശദമായ വാദം ആരംഭിച്ചിരിക്കുകയാണ്. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്.

OTHER SECTIONS