തപാല്‍ അദാലത്ത് ഒക്‌ടോബര്‍ 23 ന്

By Sarath Surendran.20 09 2018

imran-azharതിരുവനന്തപുരം : കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ 96-ാമത് തപാല്‍ അദാലത്ത് 2018 ഒക്‌ടോബര്‍ 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും.

 

കൗണ്ടര്‍ സര്‍വ്വീസ്, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയ തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തര്‍ക്കങ്ങളും അദാലത്തില്‍ സമര്‍പ്പിക്കാം.

 

പരാതികള്‍ 2018 ഒക്‌ടോബര്‍ 12-ാം തീയതിക്കകം കിട്ടത്തക്കവിധം, കെ. ഗോപാലന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വ്വീസ്), പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസ്, കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍'സര്‍ക്കിള്‍ തപാല്‍ അദാലത്ത് -സെപ്റ്റംബര്‍ -2018' എന്ന് വ്യക്തമായിരേഖപ്പെടുത്തണം. മുന്‍ അദാലത്തില്‍ പരിഗണിച്ച പരാതികള്‍ ഈ അദാലത്തില്‍ സ്വീകരിക്കില്ല.

 

 

OTHER SECTIONS