മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ ആധാര്‍ കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസർക്കാർ

By BINDU PP.02 Feb, 2017

imran-azhar 

 

ദില്ലി : 2017- 18 കാലയിളവിലേക്കുള്ള പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളില്‍ ഒന്നാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുക എന്നത്. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ പരിപാലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ 15 ജില്ലകളിലായി പരീക്ഷണ അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷമാണ് പദ്ധതി നടപ്പാക്കുക.


ലോകത്തിലെ എറ്റവും വലിയ വിവര ശേഖരണമായ ആധാര്‍ കാര്‍ഡിന്റെ സമ്പൂര്‍ണ്ണ പ്രചരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ്ണ ബജറ്റിലൂടെ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ലക്ഷ്യമിടുന്നത്.


ആധാര്‍ കാര്‍ഡിലൂടെ രാജ്യത്തെ ആകമാനം ജനങ്ങളുടെയും വിരലടയാളമാണ് ശേഖരിക്കപ്പെട്ടിട്ടുള്ളത്. ഇവ ഉപയോഗിച്ചാണ് പുതിയ ആരോഗ്യ കാര്‍ഡ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആധാര്‍ കാര്‍ഡ് അധിഷ്ഠിത പണമിടപാട് സംവിധാനം അവതരിപ്പിച്ച സര്‍ക്കാര്‍, രാജ്യത്തെ സുപ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിനെ മാറ്റുന്ന നിലപാടാണ് ഇത് വരെ സ്വീകരിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ് നമ്പര്‍ അധിഷ്ഠിതമായി പണം സ്വീകരിക്കുവാന്‍ സാധിക്കുന്ന സംവിധാനവും ജെയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

OTHER SECTIONS