ചരിത്രത്താളുകളിൽ ഇടം നേടിയ അഡ്വ. ലില്ലി തോമസ് വിടവാങ്ങി

By Chithra.10 12 2019

imran-azhar

 

ന്യൂ ഡൽഹി : ചരിത്രത്താളുകളിൽ ഇടം നേടിയ മുതിർന്ന അഭിഭാഷകയായ ലില്ലി തോമസ് അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയായിരുന്നു ലില്ലി തോമസ്.

 

1955ൽ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചത്. നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു ലില്ലി തോമസ്. 1959ലാണ് എൽഎൽഎം സ്വന്തമാക്കിയത്. 1960ൽ സുപ്രീം കോടതിയിൽ പ്രാക്ടീസും ആരംഭിച്ചു.

 

ചരിത്രപ്രസിദ്ധവും നിർണായകവും നാഴികക്കല്ലുമായ പല വിധികളും ലില്ലി തോമസിന്റെ കാലത്ത് പുറപ്പെടുവിച്ചിരുന്നു. 2013ൽ ലില്ലിയുടെ ഹർജിയെ തുടർന്നാണ് കുറ്റവാളികൾക്കും ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിന്ന് വിലക്കിക്കൊണ്ടുള്ള വിധി വരുന്നത്. ക്രിസ്ത്യൻ കുടുംബങ്ങളിൽ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം വേണമെന്ന ഹർജി സമർപ്പിച്ചതും ലില്ലി തോമസാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചുകൊണ്ട് മരട് ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടിയും ലില്ലി തോമസ് കോടതിയിൽ സമീപിച്ചിരുന്നു.

OTHER SECTIONS