യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് മതിലിടിച്ച്‌ തകര്‍ത്തു

By uthara.12 10 2018

imran-azhar

ചെന്നൈ :  യാത്രക്കാരുമായി പറന്ന   ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനം മതിലിടിച്ച്‌ തകര്‍ത്തു.130 തോളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു  .യാത്രക്കാരിൽ ആർക്കും തന്നെ ഒരു തരത്തിലുള്ള  അപകടങ്ങളും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല .വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് യാത്രക്കാരുമായി പറന്ന വിമാനം മതിലിടിച്ച്‌ തകർത്തത് .സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ചക്രങ്ങൾ തകരാറിൽ ആയി .വിമാനം മതിലിടിച്ചു തകർത്തത് കൂടാതെ  വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകരുകയും ഉണ്ടായി .ഇതേ തുടർന്ന് നടപടികൾ എടുക്കാൻ ഒരുങ്ങി വിമാനത്താവള  അധികൃതർ .

OTHER SECTIONS