വിമാനാപകടം തലനാരിഴയ്ക്ക് ഒഴുവായി

By Kavitha J.12 Jul, 2018

imran-azhar

മുംബൈ: ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. കോയമ്പത്തൂരു നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വിമാനവും ബംഗളൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന വിമാനവുമാണ്, ബംഗളുരു വ്യോമപാതയില്‍ നേര്‍ക്കു നേര്‍ വന്നത്. ഇരു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴുവായത്. ചൊവ്വാഴചയാണ് ഇത് സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. 330 യാത്രക്കാരാണ് ഇരു വിമാലങ്ങളിലുമായി സഞ്ചരിച്ചിരുന്നത്.