അ​ഫ്ഗാ​നി​സ്ഥാ​നിൽ ബൈ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബോംബ് പൊട്ടിത്തെറിച്ച്‌ അ​ഞ്ച് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

By Anilkumar K.18 05 2019

imran-azhar

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഒബാ ജില്ലയിൽ റോഡിനു സമീപം ബൈക്കിൽ സൂക്ഷിച്ചിരുന്നബോംബ് പൊട്ടിത്തെറിച്ച്‌ അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു. 20 പേർക്ക്പരിക്കേറ്റു. റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് പടിഞ്ഞാറൻ പ്രവിശ്യ ഗവർണർ വക്താവ് ജലാനി ഫർഹാദ് പറഞ്ഞു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുള്ളതായി റിപ്പോർട്ടില്ല.


അതിനിടെ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ഹെറാത്തിൽ ഇന്ന് ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

OTHER SECTIONS