ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞുമുറുക്കി ബൗളർമാർ: അഫ്ഗാൻ വിജയലക്ഷ്യം 225 റൺസ്

By Sooraj Surendran .22 06 2019

imran-azhar

 

 

സതാംപ്ടൺ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ദുർബലമായ സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് എടുത്തത്. 67 റൺസ് നേടിയ വിരാട് കോലിയുടെയും, 52 റൺസ് നേടിയ കേദാർ ജാദവിന്റേയും ബാറ്റിംഗ് മികവിലാണ് ഇന്ത്യക്ക് 225 റൺസ് നേടാനായത്. മികച്ച ബൗളിംഗ് പ്രകടനമാണ് അഫ്ഗാൻ ബൗളർമാർ കാഴ്ചവെച്ചത്. മുഹമ്മദ് നബിയും, നൈബും 2 വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നിന് അനുകൂലമായ പിച്ചിൽ യുസ്‌വേന്ദ്ര ചാഹലിലും കുൽദീപ് യാദവിലും പ്രതീക്ഷവെച്ചാണ് ഇന്ത്യ ഫീൽഡിംഗിന് ഇറങ്ങുന്നത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചാൽ ഇന്ത്യക്ക് മത്സരത്തിൽ വിജയിക്കാനാകും.

OTHER SECTIONS