അഫ്ഗാനിൽ പ്രശസ്ത കൊമേഡിയന്‍ കൊല്ലപ്പെട്ട നിലയിൽ; പിന്നില്‍ താലിബാനെന്ന് കുടുംബം; നിഷേധിച്ച് താലിബാൻ

By sisira.28 07 2021

imran-azhar

 

 

 

കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത കൊമേഡിയന്‍ ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദ് കൊല്ലപ്പെട്ട നിലയില്‍.

 

അഫ്ഗാനില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കൊലപാതകം.

 

ഇദ്ദേഹത്തെകഴിഞ്ഞ വ്യാഴാഴ്ച രാത്രി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാഷാ സ്വാന്റെ കൊലപാതകം ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായി.

 

കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്ന് ഖാഷയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിച്ചു.

 

മുന്‍ പൊലീസുദ്യോഗസ്ഥനായിരുന്നു നാസര്‍ മുഹമ്മദ്. പിന്നീട് ഇദ്ദേഹം കൊമേഡിയനായി. അഫ്ഗാനില്‍ ഏറെ ആരാധകരുള്ള കലാകാരനായിരുന്നു ഖാഷാ സ്വാൻ.

OTHER SECTIONS