കാബൂളിൽ തോക്കു ചൂണ്ടി അഫ്ഗാൻ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി; പിന്നിൽ താലിബാൻ?

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ തോക്കു ചൂണ്ടി അഫ്ഗാൻ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി.

 

ബൻസുരി ലാൽ അരന്ദ എന്ന 50 വയസുകാരനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

 

അഞ്ച് പേരടങ്ങുന്ന സംഘമാണ് കാബൂളിലെ കർതെ പർവാൻ പ്രദേശത്തുനിന്ന് ബൻസുരി ലാലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

 

ബൻസുരിയുടെ കുടുംബം ഡൽഹിയിലാണ് താമസം. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ് ഇദ്ദേഹം.

 

സഹായിക്കൊപ്പം കട തുറക്കാനെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. പിന്നിൽ താലിബാൻ ആണോ എന്ന കാര്യത്തിലും സംശയമുണ്ട്.

 

ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് വിഷയത്തിൽ എത്രയും വേഗം ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

 

OTHER SECTIONS