അഫ്ഗാന്‍ ഗസ്‌നിയില്‍ കാര്‍ ബോംബ് സ്‌ഫോടനം : 8 പേര്‍ കൊല്ലപ്പെട്ടു

By ANJU.07 07 2019

imran-azhar

 

കാബൂള്‍: അഫ്ഗാനിസ്താനിലെ ഗസ്‌നിയില്‍ കാര്‍ ബോംബ് സ്‌ഫോടനം . സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക്ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.


ഗസ്‌നിയിലെ ഇന്റലിജന്‍സ് യൂണിറ്റ് ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രൊവിന്‍ഷ്യല്‍ കൗണ്‍്‌സില്‍ അംഗം ഹസന്‍ റാസ യൂസഫ് പറഞ്ഞു. നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി(എന്.ഡി.എസ്) അംഗങ്ങളാണ് കൊല്ലപ്പെട്ട 8 പേരുമെന്ന് അല്‍ ജസീറ മാധ്യമം റിപ്പോര്ട്ട് ചെയ്തു. താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്ഫറന്‍സ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഗസ്‌നിയില്‍ വന്‍ സ്‌ഫോടനം നടന്നത് .

 

 

OTHER SECTIONS