നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവം: നഴ്‌സ് അറസ്റ്റില്‍

By anju.12 01 2019

imran-azhar


ജയ്പൂര്‍: പ്രസവത്തിനിടെ അശ്രദ്ധ കൊണ്ട് ശിശു രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പുരുഷ നഴ്‌സായ മൃത് ലാല്‍ ആണ് അറസ്റ്റിലായത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതിയെ സഹായിച്ച ജുജ്ഹാര്‍ സിംഗ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ജയ്‌സാല്‌മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ദാരുണ സംഭവമുണ്ടായത്. പ്രസവത്തിനിടെ ഇയാള്‍ കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടന്ന് ശിശു രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു. ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്.

 

സംഭവത്തില് ജീവനക്കാര്‍ക്കെതിരേ പരാതിയുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയുംകൊണ്ട് ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫര്‍ ചെയ്തുവെന്നു കുട്ടിയുടെ മാതാവായ ദീക്ഷ പറഞ്ഞു. തന്നെ അറിയിക്കാതെ ആശുപത്രി ജീവനക്കാര്‍ പ്രസവമെടുക്കുകയായിരുന്നുവെന്നു രാംഗഡ് ആശുപത്രി ഇന് ചാര്ജ് ഡോ. നിഖില് ശര്മ പറഞ്ഞു.

 

OTHER SECTIONS