ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി: അ​ഫ്താ​ബ് ആ​ല​ത്തി​നു ഒരു വർഷം വിലക്ക്

By Sooraj Surendran .11 07 2019

imran-azhar

 

 

കാബൂൾ: ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ഹോട്ടൽ ജീവനക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ അഫ്ഗാനിസ്ഥാൻ ബൗളർ അഫ്താബ് ആലത്തിനാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ വിലക്കേർപ്പെടുത്തിയത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോകകപ്പിൽ ഇന്ത്യക്കെതിരെയായിരുന്നു അഫ്താബ് ആലത്തിന്റെ അവസാന മത്സരം. സംഭവത്തെ തുടർന്ന് അഫ്താബിനെ ക്രിക്കറ്റ് ബോർഡ് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ലോകകപ്പ് ടൂർണമെന്‍റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് നടപടി. ലോകകപ്പിൽ ഒരു മത്സരത്തിൽപ്പോലും അഫ്ഗാന് ജയിക്കാൻ സാധിച്ചിട്ടില്ല.

OTHER SECTIONS