കോവിഡ് അവലോകന യോഗത്തില്‍ വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനം

By Avani Chandra.14 01 2022

imran-azhar

 

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തില്‍ ഉണ്ടായിരിക്കുന്നത്.

 

എന്നാല്‍ പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരേയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

OTHER SECTIONS