അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട്: ഇടനിലക്കാരനെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്

By Sooraj Surendran.04 12 2018

imran-azhar

 

 

ദുബായ്: അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ പിടിയിലായ ഇടനിലക്കാരനെ ഇന്ത്യക്ക് കൈമാറാൻ യു എ ഇ സർക്കാർ അനുമതി നൽകി. ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെയാണ് ഇന്ത്യക്ക് കൈമാറുക. ഉത്തരവ് അനുസരിച്ച് ഒരാഴ്ചക്കകം മിഷേലിനെ ഇന്ത്യക്ക് കൈമാറും. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ മിഷേൽ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദുബായിൽ വെച്ച് മിഷേലിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ജൂലൈ 8ന് കോടതിയിൽ നേരിട്ട് ഹാജരാക്കുകയും ചെയ്തു. ഇന്ത്യ നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു മിഷേലിനെ വിട്ടു നല്കാൻ യുഎഇ പരമോന്നതകോടതി ഉത്തരവിട്ടത്.

OTHER SECTIONS