അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി

By online desk.24 11 2020

imran-azhar

 

നവംബര്‍ 26-ലെ അഖിലേന്ത്യാ പണിമുടക്കിന് എഐസിസി പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡന്റുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു.പണിമുടക്കിനെ എല്ലാ തരത്തിലും സഹായിക്കണമെന്നും വിജയിപ്പിക്കണമെന്നും നിര്‍ദേശിച്ചാണ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്ത് നല്‍കിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐ എൻ ടി യു സി നടത്തുന്ന സമരത്തിന് എഐസിസി പിന്തുണ പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ഷകരേയും തൊഴിലാളികളേയും പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ തൊഴിലാളി സംഘടനകള്‍ 26-ന് പണിമുടക്ക് നടത്തുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും തൊഴിലാളികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ 44 തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കി നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

 

OTHER SECTIONS