നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചു

By Sooraj Surendran.02 03 2021

imran-azhar

 

 

ന്യൂ ഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചു.

 

എ.ഐ.സി.സിയാണ് സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചത്. എച്ച്. കെ. പാട്ടീലാണ് സമിതിയുടെ അധ്യക്ഷന്‍. ദുദില്ല ശ്രീധര്‍ ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

 

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ ഉമ്മൻചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാർ എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ.

 

OTHER SECTIONS