നാല് മാസത്തിന് ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി

By Anju N P.01 01 2019

imran-azhar


പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി. എയിംസിലെ ചികിത്സയ്ക്കുശേഷം വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹം നാലു മാസത്തിനു ശേഷമാണ് ഓഫീസിലെത്തിയത്. പുതുവര്‍ഷദിനത്തില്‍ രാവിലെ പത്തേമുക്കാലിന് സെക്രട്ടേറിയേറ്റിലെ പ്രധാന കവാടത്തില് വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്പീക്കറും മറ്റു മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലും പരീക്കര്‍ പങ്കെടുത്തു.

 

പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായാണ് പരീക്കര്‍ സെക്രട്ടേറിയേറ്റില്‍ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനം മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ദീര്‍ഘ നാളത്തെ ചികില്‍സയ്ക്കുശേഷം ഒക്ടോബര്‍ 14നു പനജിയില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

OTHER SECTIONS