രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് നടക്കുന്നത്; പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കീ​റി​യെ​റി​ഞ്ഞ് ഒ​വൈ​സി

By Sooraj Surendran .09 12 2019

imran-azhar

 

 

ന്യൂ ഡൽഹി: പാർലമെന്‍റിൽ ദേശീയ പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് എംപി അസദുദീൻ ഒവൈസി. ബില്ലിനെതിരെ വൻ പ്രതിഷേധമാണ് പാർലമെന്‍റിൽ ഉയർന്നത്. നിയമം രാജ്യത്തിൻറെ ഭരണഘടനയ്ക്ക് എതിരാണെന്നും, നിലവിൽ നടക്കുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നിയമമാണെന്നും ഒവൈസി പ്രതികരിച്ചു. 82-ന് എതിരേ 293 വോട്ടുകളോടെയാണ് സർക്കാർ ബില്ലവതരണത്തിനുള്ള അനുമതി നേടിയത്.


അതേസമയം സഭയ്ക്ക് പുറത്ത് ബില്ലിനെ എതിർത്ത ശിവസേന വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. 293 പേരാണ് പാർലമെന്‍റിൽ ബില്ലിനെ അനുകൂലിച്ചത്. ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഈ ബിൽ. ഇത്തരമൊരു ഭേദഗതി കോടതി അംഗീകരിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ബഹളങ്ങൾക്കെതിരെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിഭജനം നടത്തിയവരാണ് കോണ്‍ഗ്രസ് എന്ന് അമിത് ഷാ തിരിച്ചടിച്ചു. ശിവസേനയ്ക്ക് പുറമെ ബിജെഡിയും ടിഡിപിയും സര്‍ക്കാരിനെ അനുകൂലിച്ചു.

 

OTHER SECTIONS