എയർ അറേബ്യ ഈജിപ്ത് അടുത്തമാസം മുതൽ ഖത്തർ സർവീസ് ആരംഭിക്കും

By online desk .25 01 2021

imran-azhar

 

എയർ അറേബ്യ ഈജിപ്ത് അടുത്തമാസം മുതൽ ഖത്തറിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു . അലക്‌സാൻഡ്രയിൽ നിന്ന് ദോഹയിലേക്ക് ഫെബ്രുവരി രണ്ടുമുതലാണ് സർവീസ് ആരംഭിക്കുന്നത്. എയര്‍ അറേബ്യ ഈജിപ്ത് തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

അലക്സാണ്ട്രിയയിലെ ബോർഗ് അൽ അറബ് വിമാനതാവളത്തിൽ നിന്ന് ഈജിപ്റ്റ് സമയം രാവിലെ 8.55ന് പുറപ്പെടുന്ന വിമാനം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.05ന് എത്തും. ജനുവരി 18ന് എയര്‍ അറേബ്യ ഷാര്‍ജയ്ക്കും ദോഹയ്ക്കും ഇടയില്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു.

OTHER SECTIONS