ആറാം തലമുറ പോർവിമാനവുമായി യുഎസ്; വിമാനത്തെക്കുറിച്ചുള്ള എല്ലാ വിവരവും അതീവ രഹസ്യം

By Sooraj Surendran.17 09 2020

imran-azhar

 

 

വാഷിംഗ്ടൺ: ഞൊടിയിടയ്ക്കുള്ളില്‍ റഡാറുകളെ മറികടന്നു ശത്രുലക്ഷ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള ആറാം തലമുറ പോർ വിമാനവുമായി യുഎസ്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ്‌ യുഎസ് വ്യോമസേന വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. നെക്സ്റ്റ് ജനറേഷൻ എയർ ഡൊമിനൻസ് പദ്ധതിയുടെ ഭാഗമായാണ് യുദ്ധവിമാനം വികസിപ്പിച്ചിരിക്കുന്നത്. അതേസമയം വിമാനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതീവ രഹസ്യമായിരിക്കും. ഡിജിറ്റൽ എൻജിനീയറിങ് വഴിയാണ് വിമാനം വികസിപ്പിച്ചതെന്നു മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ള വിവരം. വ്യോമസേനയുടെ അക്വിസിഷൻ, ടെക്നോളജി ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഡോ. വിൽ റോപ്പർ ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

 

OTHER SECTIONS