എയർ ഇന്ത്യയുടെ കൂടുതൽ വിമാന സർവീസുകൾ അമേരിക്കയിലേക്ക്

By സൂരജ് സുരേന്ദ്രൻ .29 12 2020

imran-azhar

 

 

മുംബൈ: ദക്ഷിണേന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ.

 

ജനുവരി 9 നും 13 നും ബെംഗളൂരുവിനും സാൻ ഫ്രാൻസിസ്കോയ്ക്കും ഹൈദരാബാദിനും ചിക്കാഗോയ്ക്കുമിടയിൽ എയർ ഇന്ത്യ നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കും.

 

നിന്ന് ന്യൂയോർക്ക്, നെവാർക്ക്, വാഷിംഗ്ടൺ, സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ നിലവിൽ നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ നടത്തുന്നത്.

 

ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സാൻ ഫ്രാൻസിസ്കോയിലേക്കും ചിക്കാഗോയിലേക്കും യാത്ര ചെയ്യുന്നതിനും നഗരങ്ങൾക്കിടയിൽ എളുപ്പത്തിലു‌ളള കണക്ഷനുകൾ സാധ്യമാക്കുന്നതിനും ഇത് ഗുണകരമാകുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.

 

OTHER SECTIONS