ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ തിരുവനന്തപുരം- ഡൽഹി, മാലി സർവീസ് എയർ ഇന്ത്യ റദ്ദാക്കി

By Sooraj Surendran .19 06 2019

imran-azhar

 

 

തിരുവനന്തപുരം: എയർ ഇന്ത്യയുടെ തിരുവനന്തപുരം-ഡൽഹി, മാലി സർവീസുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ റദ്ദാക്കി. അടുത്ത മാസം 11 വരെയുള്ള ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകൾ റദ്ദാക്കിയത്. ചില സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. തിരുവനന്തപുരം-മാലി വിമാനവും, തിരുവനന്തപുരം- ഡൽഹി സർവീസുമാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് 18602331407 എന്ന ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടാം.

OTHER SECTIONS