യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം: വിമാനം അടിയന്തരമായി തിരിച്ചിറക്കി

By Sooraj Surendran .11 02 2019

imran-azhar

 

 

മസ്കത്ത്: വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച ഉച്ചയോടെ മസ്കത്ത് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം. വിമാനത്തിനുള്ളിലുണ്ടായ മർദവ്യത്യാസത്തെ തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും രക്തം വരുകയും, കടുത്ത ചെവി വേദന അനുഭവപ്പെടുകയുമായിരുന്നു. ഐഎക്സ് – 350 നമ്പർ വിമാനം മസ്കത്തിൽ നിന്ന് ടേക്ക്ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് സംഭവം തുടർന്ന് അടിയന്തരമായി വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. എയർക്രാഫ്റ്റ് പ്രഷറൈസേഷൻ ആണ് അപകടത്തിന് കാരണം. തുടർന്ന് യാത്രക്കാർക്ക് ചികിത്സ നൽകുകയും അപകടാവസ്ഥയില്ലെന്ന് സ്ഥിതീകരിക്കുകയൂം ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

OTHER SECTIONS