സാങ്കേതിക തകരാർ: എ​യ​ർ ഇ​ന്ത്യ​ വിമാനം അടിയന്തിരമായി നിലത്തിറക്കി

By Sooraj Surendran .08 11 2019

imran-azhar

 

 

മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിലേക്ക് ഭൂവനേശ്വർ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യയുടെ എഐ 670 വിമാനത്തിനാണ് തകരാർ സംഭവിച്ചത്. 182 യാത്രക്കാരുമായി ഭൂവനേശ്വറിൽ നിന്ന് വൈകുന്നേരം 5.06ന് പുറപ്പെട്ട വിമാനത്തിന്റെ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ട പൈലറ്റ് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. അധികൃതർ വിമാനം പരിശോധിച്ചുവരികയാണ്. അധികൃതർ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യം ഒരുക്കി. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ജീവനക്കാരും സുരക്ഷിതരാണ്.

 

OTHER SECTIONS