ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം രൂക്ഷം, സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.

author-image
Priya
New Update
ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം രൂക്ഷം, സ്‌കൂളുകള്‍ക്ക് അവധി

ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.

മലിനീകരണ തോത് കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ മലിനീകരണം കുറയ്ക്കുന്നതിനായി നടപടികള്‍ നടപ്പാക്കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇലക്ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

delhi holiday air pollution schools