എറ്റ്‌ന അഗ്‌നിപര്‍വ്വത്തില്‍ നിന്ന് ലാവ പ്രവാഹം; രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു

By online desk.21 07 2019

imran-azhar

 

 

റോം: ഇറ്റലിയിലെ സജീവ അഗ്‌നിപര്‍വ്വതമായ എറ്റ്‌നയില്‍ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നു. ഇതേ തുടര്‍ന്ന് ഇറ്റലിയിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. ഇറ്റലിയിലെ സിസിലി നഗരത്തിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ സജീവ അഗ്‌നിപര്‍വ്വതമാണ് എറ്റ്‌ന. അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ പറന്നുയര്‍ന്നതിനാലാണ് സിസിലിയിലെ രണ്ടാമത്തെ വലിയ പട്ടണമായ കാറ്റാനിയയില്‍ വിമാനത്താവളങ്ങള്‍ അടച്ചത്. ഇവ പിന്നീട് ഭാഗികമായി തുറന്നിട്ടുണ്ട്. ഈ വര്‍ഷം ജൂണിലും കഴിഞ്ഞ ഡിസംബറിലും സമാനമായ നിലയില്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവാ പ്രവാഹം ഉണ്ടായിരുന്നു.

OTHER SECTIONS