വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കല്‍: നാളെ മുതല്‍ ടാക്‌സി ഡ്രൈവര്‍മാരുടെ അനിശ്ചിതകാലസമരം

By Online Desk .12 02 2019

imran-azhar

 

 

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് വി.എസ്.ശിവകുമാര്‍ എം.എല്‍.എ യും മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയും രംഗത്ത്. വിമാനത്താവളം സ്വകാര്യവ്യക്തിയ്ക്ക് കൈമാറുന്നതിനുള്ള ലേലം 14 നാണ് നടക്കുന്നത്. കേരളത്തിലെ തന്നെ അപകടരഹിതമായ ഫ്‌ലൈറ്റ് ഓപ്പറേഷനുകളുടെ ട്രാക്ക് റെക്കോടുള്ള തലസ്ഥാനത്തെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ 300 ഓളം വരുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ജോലി ഇല്ലാതാവുകയാണ് ചെയ്യുന്നത്.

 

ലേലത്തിന് പരിഗണിക്കുന്ന വ്യവസ്ഥയില്‍ അനുഭവസമ്പത്തുള്ള കമ്പനികള്‍ ആയിരിക്കണം എന്ന് രേഖപ്പെടുത്തിയിട്ടില്ല. വിമാന ടിക്കറ്റ് ചാര്‍ജ് ഒരു പരിധിയില്‍ കൂടുതലാകരുതെന്നുള്ള വ്യവസ്ഥകളെ കുറിച്ചോ പറയുന്നില്ല. വിദേശരാജ്യങ്ങളിലേക്ക് യാത്ര മലയാളികളെ സംബന്ധിച്ച് സ്വകാര്യവല്‍ക്കരണം ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന് ഉറപ്പാണ്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ചു 300 ലധികം ടാക്‌സി ഡ്രൈവര്‍മാര്‍ ഡൊമിസ്റ്റിക് എയര്‍പോര്‍റ്റിന് മുന്നില്‍ നാളെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജയമോഹന്‍,ഗോപാലകൃഷ്ണന്‍,നവാബ്,അബ്ദുള്‍ വാഹിദ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

OTHER SECTIONS