ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി സന്ദേശം; ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു

എയര്‍ ഇന്ത്യ വിമാനങ്ങളും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളവും നവംബര്‍ 19-ന് ആക്രമിക്കുമെന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.).

author-image
Web Desk
New Update
ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി സന്ദേശം; ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളവും നവംബര്‍ 19-ന്

ആക്രമിക്കുമെന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഡല്‍ഹി വിമാനത്താവളത്തില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ബി.സി.എ.എസ്. നിര്‍ദേശിച്ചു. പഞ്ചാബില്‍ എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

ഇന്ത്യയിലുടനീളം വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്സ് സ്റ്റേഷന്‍, ഹെലിപാഡ്,ഫ്ളൈങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയ്നിങ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കെതിരെ സുരക്ഷാ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷവര്‍ധിപ്പിക്കാനും ഭീഷണിസന്ദേശം അയച്ച ഗുര്‍പത്വന്ത് സിങ് പന്നൂനെതിരെ നടപടി എടുക്കാനും കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും വിമാനയാത്ര ചെയ്യുന്നവര്‍ക്ക് അധിക സുരക്ഷാപരിശോധനകളുണ്ടാവും. യാത്രക്കാരും ലഗേജുകളും പ്രാഥമിക സുരക്ഷാപരിശോധനയ്ക്ക് പുറമേ മറ്റൊരു പരിശോധനയ്ക്ക് കൂടെ വിധേയമാവണം.

air india Latest News newsupdate khalistan